ആനക്കൊമ്പ് കേസിൽ പ്രതികൾക്ക് ജാമ്യം

Friday 24 October 2025 12:47 AM IST

പുനലൂർ: ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതി മജിസ്ട്രേറ്റ് വി.എൽ.ഏകലവ്യനാണ് ജാമ്യം അനുവദിച്ചത്. കൊല്ലം മൈലോട് സ്വദേശിയായ എസ്.സുബു, കൊട്ടാരക്കര കുളക്കട സ്വദേശിയായ എ.അരുൺ കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ചൊവ്വാഴ്ചയാണ് പ്രതികളെ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് വേണ്ടി അഡ്വ. അനീസ് തങ്ങൾകുഞ്ഞ്, അഡ്വ.ജി.അനിൽകുമാർ എന്നിവർ ഹാജരായി.