രജത ജൂബിലി
Friday 24 October 2025 12:51 AM IST
തിരൂർ: ബി.എസ്.എൻ.എൽ രജതജൂബിലി പിന്നിടുന്നതിനോടനുബന്ധിച്ച് തിരൂർ ബി.എസ്.എൻ.എല്ലിന്റെ നേതൃത്വത്തിൽ ഇന്ന് ബൈക്ക് റാലിയും 25ന് കുട്ടികൾക്കായി ചെസ് ടൂർണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്. ചെസ് ടൂർണമെന്റ് തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളേജിൽ സ്പോർട്സ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് എസ്.ഡി.ഇമാരായ രാഗേഷ് പുതുക്കനാട്ടിൽ, സുബൈർ, ജെ. ഇ.കെ.എസ് പ്രദീപ്, ജൂനിയർ ടെലികോം ഓഫീസർമാരായ ബിനി ചാക്കോ, രമ്യ രവീന്ദ്രൻ എന്നിവർ അറിയിച്ചു. ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നമ്പറിൽ ബന്ധപ്പെടാം-9486101127