ഷാ​ഫി​യെ​ ​മ​ർ​ദ്ദി​ച്ച​ത് ​പാ​ർ​ട്ടി​ക്കാരുടെ പൊ​ലീ​സു​കാ​ര​ൻ​

Friday 24 October 2025 1:04 AM IST

പി​രി​ച്ചു​വി​ട്ട​ ​ശേ​ഷം​ ​തി​രി​ച്ചെ​ടു​ത്ത​ ​പാ​ർ​ട്ടി​ക്കാ​ര​നാ​യ​ ​അ​ഭി​ലാ​ഷ് ​ഡേവി​ഡാണ് ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി​യു​ടെ​ ​ത​ല​ക്ക​ടി​ച്ച​ത്. വ​ഞ്ചി​യൂ​രി​ലെ​ ​പാ​ർ​ട്ടി​ക്കാ​ര​നാ​യ​ ​ഇ​യാ​ളെ​ ​എ​ങ്ങ​നെ പൊലീസിൽ​ ​തി​രി​ച്ചെ​ടു​ത്തെ​ന്ന് ​സ​ർ​ക്കാ​ർ​ ​വെ​ളി​പ്പെ​ടു​ത്ത​ണം.​ ​പേ​രാ​മ്പ്ര​ ​അ​ക്ര​മ​ത്തി​ന് ​പി​ന്നി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.​ ​പി​രി​ച്ചു​വി​ട്ട​ ​പൊ​ലീ​സ് ​ഉ​ദോ​ഗ​സ്ഥ​രു​ടെ​ ​എ​ണ്ണ​ത്തെ​ ​കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞ​തും​ ​വി​വ​രാ​വ​കാ​ശ​ ​രേ​ഖ​ ​പ്ര​കാ​രം​ ​പു​റ​ത്ത് ​വ​ന്ന​തും​ ​ര​ണ്ട് ​ക​ണ​ക്കാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ക​ണ​ക്ക് 144​ ​ഉം​ ​പോ​ലീ​സ് ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലെ​ ​ക​ണ​ക്ക് 14​ ​ഉം​ ​ആ​കു​ന്ന​ത് ​എ​ങ്ങ​നെ​യാ​ണ് ​'​നി​യ​മ​സ​ഭ​യെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​തി​ന് ​മ​റു​പ​ടി​ ​പ​റ​യ​ണം. -വി.​ഡി.​സ​തീ​ശ​ൻ​ ​ പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​

പി​ണ​റാ​യി​ ​വി​ദ്യാ​ഭ്യാ​സ​ത്തെ കാ​വി​വ​ത്ക​രി​ക്കു​ന്നു കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ത്തെ​ ​കാ​വി​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് ​സി.​പി.​ഐ​യു​ടെ​ ​എ​തി​ർ​പ്പി​നെ​ ​അ​വ​ഗ​ണി​ച്ച് ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ആ​ടി​നെ​ ​പ​ച്ചി​ല​ ​കാ​ണി​ച്ച് ​ക​ശാ​പ്പു​കാ​ര​ൻ​ ​അ​റ​വു​ശാ​ല​യി​ലേ​ക്ക് ​ന​യി​ക്കു​ന്ന​ത് ​പോ​ലെ​യാ​ണ് ​കേ​ന്ദ്ര​ഫ​ണ്ട് ​കാ​ട്ടി​യു​ള്ള​ ​പ്ര​ലോ​ഭ​നം.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ​മ്പ്ര​ദാ​യ​ത്തെ​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​തൊ​ഴു​ത്തി​ൽ​ ​കെ​ട്ടാ​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഭാ​വി​ ​ത​ല​മു​റ​യോ​ടു​ള്ള​ ​അ​നീ​തി​യാ​ണി​ത്. -എം.​എം​ ​ഹ​സ​ൻ,​ മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

ദ​ളി​ത് ​സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ച്ചു​ ​മു​ൻ​ ​രാ​ഷ്ട്ര​പ​തി​ ​കെ.​ആ​ർ.​നാ​രാ​യ​ണ​ന്റെ​ ​പ്ര​തി​മ​ ​അ​നാ​ച്ഛാ​ദ​ന​ ​ച​ട​ങ്ങി​ൽ​ ​നി​ന്ന് ​മു​ഖ്യ​മ​ന്ത്രി​യും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​വി​ട്ടു​നി​ന്ന​ത് ​ദ​ളി​ത് ​സ​മൂ​ഹ​ത്തോ​ടു​ള്ള​ ​അ​വ​ഹേ​ള​ന​മാ​ണ്. ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​കേ​ര​ള​ ​സ​ന്ദ​ർ​ശ​നം​ ​മു​ൻ​കൂ​ട്ടി​ ​തീ​രു​മാ​നി​ച്ച​തി​നാ​ൽ​ ​വി​ദേ​ശ​യാ​ത്ര​യു​ടെ​ ​സ​മ​യം​ ​മാ​റ്റാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​സാ​ധി​ക്കു​മാ​യി​രു​ന്നു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഉ​ണ്ടാ​യി​ട്ടും​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ​ബോ​ധ​പൂ​ർ​വാ​ണ്.​ ​ഇ​രു​വ​രു​ടെ​യും​ ​അ​സാ​ന്നി​ദ്ധ്യം​ ​രാ​ഷ്ട്ര​പ​തി​യോ​ടു​ള്ള​ ​അ​നാ​ദ​ര​വാ​ണ്. ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് ​പി​ന്നി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ​ ​നി​ല​വി​ലെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​ലൂ​ടെ​ ​വ്യ​ക്ത​മാ​യി. ​ ​-വി.​ മു​ര​ളീ​ധ​ര​ൻ,​ മുൻ കേന്ദ്രമന്ത്രി