മനുഷ്യക്കോട്ട
Friday 24 October 2025 1:10 AM IST
വളാഞ്ചേരി: മാറാക്കര പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ജനവിരുദ്ധ ഭരണത്തിൽ പ്രതിഷേധിച്ച് സി.പി.എം മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽമനുഷ്യക്കോട്ട സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു. ഫിറോസ് പള്ളിമാലിൽ അദ്ധ്യക്ഷനായി. കെ പി നാരായണൻ, പികെ ശ്യാംലാൽ, കെപി അനീസ്, കെ കൃഷ്ണൻ, എം.പി. സുബ്രമണ്യൻ, പി.കെ. മണികണ്ഠൻ, കെ. മുസ്തഫ, വി.വി. പ്രസാദ്, റഷീദ് പാറമ്മൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി. രമേഷ് സ്വാഗതം പറഞ്ഞു.