സുരേഷ് ഗോപിയുടെ പ്രത്യയശാസ്ത്രം കലുങ്കിസം: ശിവൻകുട്ടി

Friday 24 October 2025 1:11 AM IST

തിരുവനന്തപുരം: തന്നെ പരിഹസിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ല. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം എന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചായിരിക്കും അദ്ദേഹത്തിന്റെ പരാമർശമെന്ന് മാദ്ധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചു. കുടുംബത്തെ കൊണ്ടുപോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണ്. നാക്ക് എടുത്താൽ കള്ളത്തരം പറയും.

അദ്ദേഹം പറയുന്നതിന് നാട്ടുകാർ വില കൊടുക്കുന്നില്ല.

വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു നടക്കുന്നു. അപേക്ഷ നൽകുന്നവരെയെല്ലാം പറഞ്ഞുവിടുന്നു. ആരുടെയും പ്രശ്നങ്ങൾ കേൾക്കാൻ സമയമില്ല. നിവേദനം വാങ്ങി കർച്ചീഫ് വച്ച് തുടച്ചു കളഞ്ഞയാളാണെന്നും ശിവൻകുട്ടി പറഞ്ഞു.