എൻ.എം.വിജയന്റെ ആത്മഹത്യ: ഐ.സി.ബാലകൃഷ്ണൻ ഒന്നാം പ്രതി

Friday 24 October 2025 1:14 AM IST

 കുറ്റപത്രം സമർപ്പിച്ചു

സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയെ ഒന്നാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വയനാട് ഡി.സി.സി മുൻ പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സഹകരണ ബാങ്ക് നിയമന കോഴക്കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളും ബാദ്ധ്യതകളും വിജയന്റെ കത്തിൽ പ്രതിപാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. എൻ.എം.വിജയനുമായി നേതാക്കളും നിയമനത്തിന് പണം നൽകിയവരും നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങളും ഓഡിയോ ക്ലിപ്പുകളും ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്‌.