പേരാമ്പ്ര സംഘർഷം തന്നെ മർദ്ദിച്ചത് സി.ഐ അഭിലാഷ് ഡേവിഡ്: ഷാഫി

Friday 24 October 2025 1:15 AM IST

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട് പൊലീസിനെതിരെ ആരോപണങ്ങളുമായി ഷാഫി പറമ്പിൽ എം.പി. ഗുണ്ടാ- മാഫിയാ ബന്ധത്തെത്തുടർന്ന് നടപടി നേരിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് ​തന്നെ മർദ്ദിച്ചത്. തലയിലും മൂക്കിലും അടിച്ചശേഷം ഇയാൾ വീണ്ടും ലാത്തിയോങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.

ലൈംഗികപീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതിന് ഇയാളെയടക്കം ചില പൊലീസുകാരെ 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി 19ന് ഇയാളെ പിരിച്ചുവിട്ടെന്നുള്ള വാർത്ത വന്നു. എന്നാൽ, ഇയാൾ നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്‌പെക്ടറാണ്. പിരിച്ചുവിട്ടെന്ന് പറയുകയും പിന്നീട് രഹസ്യമായി തിരിച്ചെടുത്ത് സി.പി.എം പറയുന്ന ഗുണ്ടാപ്പണിക്ക് അവരെ നിയോഗിക്കുകയുമാണ്. സസ്പെൻഷനിലായ ശേഷം തിരുവനന്തപുരം വഞ്ചിയൂരിലെ സി.പി.എം ഓഫീസിൽ അഭിലാഷ് നിത്യ സന്ദർശകനായിരുന്നു.

പൊലീസിന്റെ കൈയിലിരുന്ന ഗ്രനേഡാണ് പൊട്ടിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് കൈയിൽ ഗ്രനേഡും പിടിച്ചാണ് ലാത്തികൊണ്ട് പ്രവർത്തകരെ മർദ്ദിക്കാൻ ശ്രമിച്ചത്. ഇതുവരെ ആരും തന്റെ മൊഴിയെടുത്തില്ലെന്നും ഷാഫി പറഞ്ഞു.

സംഭവസ്ഥലത്ത്

ഉണ്ടായിരുന്നില്ല: സി.ഐ

സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് സി.ഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാൻഡിലായിരുന്നു ഡ്യൂട്ടി. എം.പി പുറത്തുവിട്ട ഡിജിറ്റിൽ തെളിവുകൾ സംബന്ധിച്ച് അറിയില്ലെന്നും വ്യക്തമാക്കി.

അ​ഭി​ലാ​ഷ് ​ഡേ​വി​ഡി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു?

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ട​ക​ര​യി​ൽ​ ​പ്ര​ക​ട​ന​ത്തി​നി​ടെ​ ​ത​ന്നെ​ ​മ​ർ​ദ്ദി​ച്ചെ​ന്ന് ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​ആ​രോ​പി​ച്ച​ ​സി.​ഐ​ ​അ​ഭി​ലാ​ഷ് ​ഡേ​വി​ഡി​നെ​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റാ​യി​രു​ന്ന​ ​സി.​എ​ച്ച്.​ ​നാ​ഗ​രാ​ജു​ ​നേ​ര​ത്തേ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​നീ​ക്കി​യി​രു​ന്ന​താ​ണെ​ന്നാ​ണ് ​സൂ​ച​ന. ക​മ്മി​ഷ​ണ​റു​ടെ​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്കു​ക​യും​ ​നേ​ര​ത്തേ​ ​ഡി.​ജി.​പി​ ​ഉ​ത്ത​ര​വി​ട്ട​ ​സ​സ്പെ​ൻ​ഷ​ൻ​ ​മാ​ത്രം​ ​ശി​ക്ഷ​യാ​ക്കു​ക​യും​ ​ചെ​യ്തു​വെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്. ഗു​ണ്ടാ,​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മാ​ഫി​യ​യു​മാ​യി​ ​അ​വി​ശു​ദ്ധ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​സേ​ന​യു​ടെ​യാ​കെ​ ​പ്ര​തി​ച്ഛാ​യ​ ​ന​ശി​പ്പി​ച്ച​താ​യി​ ​ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഡി.​ജി.​പി​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ന​ട​പ​ടി. ശ്രീ​കാ​ര്യം​ ​സ്റ്റേ​ഷ​നി​ൽ​ ​ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രി​ക്കെ​ ​ലൈം​ഗി​ക​ ​പീ​ഡ​ന​ക്കേ​സി​ലെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​വീ​ഴ്ച​വ​രു​ത്തി​യ​തി​നാ​ണ് ​സേ​ന​യി​ൽ​ ​നി​ന്ന് ​നീ​ക്കി​യ​തെ​ന്നാ​ണ് 2023​ജ​നു​വ​രി​യി​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചി​രു​ന്ന​ത്.​ ​പ്ര​തി​യെ​ ​ര​ക്ഷി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​കേ​സ് ​അ​ട്ടി​മ​റി​ച്ചെ​ന്ന് ​ക​ണ്ടെ​ത്തി​യാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​ഗു​ണ്ടാ​നേ​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ത​ർ​ക്ക​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​ഭി​ലാ​ഷ് ​ഡേ​വി​ഡ് ​മ​ദ്ധ്യ​സ്ഥ​ത​ ​വ​ഹി​ച്ചെ​ന്നും​ ​ഗു​ണ്ട​ക​ൾ​ക്ക് ​വി​വ​രം​ ​ചോ​ർ​ത്തി​യെ​ന്നു​മ​ട​ക്കം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഭി​ലാ​ഷി​നൊ​പ്പം​ ​പി​രി​ച്ചു​വി​ട്ട​താ​യി​ ​അ​ന്ന് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ച​ ​മ​റ്റ് ​ര​ണ്ടു​പേ​രും​ ​ഇ​പ്പോ​ൾ​ ​സേ​ന​യി​ലി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഇ​നി​ ​വേ​ണം​ ​വ്യ​ക്ത​ത​യു​ണ്ടാ​വാ​ൻ. അ​തേ​സ​മ​യം,​ ​ത​ന്നെ​ ​പി​രി​ച്ചു​വി​ട്ടി​ട്ടി​ല്ലെ​ന്നും​ ​സ​സ്‌​പെ​ൻ​ഷ​നി​ലാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​അ​ഭി​ലാ​ഷ് ​ഡേ​വി​ഡ് ​വ്യ​ക്ത​മാ​ക്കി.​ ​എം.​പി​യു​ടെ​ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​ഡി.​ജി.​പി​ ​റ​വാ​ഡ​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു. ഒ​മ്പ​ത് ​വ​ർ​ഷ​ത്തി​നി​ടെ​ 144​പൊ​ലീ​സു​കാ​രെ​ ​വി​വി​ധ​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​പി​രി​ച്ചു​വി​ട്ട​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.