മുർമു മഹാസമാധിയിൽ എത്തിയ ആറാമത്തെ രാഷ്ട്രപതി 

Friday 24 October 2025 3:33 AM IST

ശിവഗിരി: ശിവഗിരി മഹാസമാധി സന്ദർശിക്കുന്ന ആറാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. ഡോ. സക്കീർ ഹുസൈൻ, വി.വി.ഗിരി, ഡോ.ശങ്കർദയാൽ ശർമ്മ, കെ.ആർ. നാരായണൻ, ഡോ.എ.പി.ജെ അബ്ദുൾകലാം എന്നിവരാണ് രാഷ്ട്രപതി ആയിരിക്കെ മുമ്പ് ശിവഗിരി സന്ദർശിച്ചിട്ടുള്ളത്.

ഷെഡ്യൂൾ ചെയ്തതിലും അര മണിക്കൂർ നേരത്തെയാണ് രാഷ്ട്രപതി ശിവഗിരിയിലെത്തിയത്. ഉച്ചയ്ക്ക് 12ന് പാപനാശം ഹെലിപ്പാ‌ഡിൽ രാഷ്ട്രപതിയെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടർ ലാൻഡ് ചെയ്തു. സമ്മേളനവും ഉച്ചഭക്ഷണവും കഴിഞ്ഞ് മുൻകൂട്ടി തീരുമാനിച്ച പ്രകാരം 2.30ന് തന്നെ രാഷ്ട്രപതി മടങ്ങി.