തദ്ദേശസ്ഥാപനങ്ങൾക്ക് 214 കോടി രൂപ

Friday 24 October 2025 3:37 AM IST

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടിന്റെ ഏഴാംഗഡുവായി 214കോടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.ഗ്രാമപഞ്ചായത്തുകൾക്ക് 151കോടിയും ബ്ളോക്ക് പഞ്ചായത്തുകൾക്ക് 11.03കോടിയും ജില്ലാപഞ്ചായത്തുകൾക്ക് 7.89കോടിയും മുനിസിപ്പാലിറ്റികൾക്ക് 25.83കോടിയും കോർപറേഷനുകൾക്ക് 18.25കോടിയും കിട്ടും.ഇതോടെ ഈ വർഷം ഇതുവരെ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ തുക 10396കോടിയായി.