ശ്രീകോവിലിന് ശിലാന്യാസം

Saturday 25 October 2025 12:54 AM IST

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ശ്രീമഹാഗണപതിയും ശ്രീസുബ്രഹ്മണ്യനും കരിനാഗവും കുടികൊള്ളുന്ന ശ്രീകോവിലിന് ശിലാന്യാസം നടത്തി. ക്ഷേത്രകല മനോജ് തങ്കപ്പൻ ആചാരിയാണ് പുനരുദ്ധാരണ പണികൾ ചെയ്യുന്നത്. തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാട്, മേൽശാന്തി നകർണ്ണിമന രാമൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വി. ഗിരി, അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു, അഖിൽ ദാമോദരൻ, ഇന്റൽ മണി ഗ്രൂപ്പ് ചെയർമാൻ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.