യൂത്ത് കോൺഗ്രസ് പ്രതിഷേധം

Saturday 25 October 2025 12:09 AM IST

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ മൺകുടം ഉടച്ച് പ്രതിഷേധിച്ചു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെ ഒരു മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ചെയ്തു.

ഒരാഴ്ചക്കുള്ളിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. കൗൺസിലർ ഷൈല തദേവസ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനിൽ ഈസ, ഷമീർ വളവത്ത്, കെ.ആർ. രജീഷ്, ടി.എം. റിഫാസ്, എം.എസ്. ശുഹൈബ്, മാർട്ടിൻ എന്നിവർ സംസാരിച്ചു.