മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
Saturday 25 October 2025 12:08 AM IST
നെടുമ്പാശേരി: ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച പൊതു ജലാശയങ്ങളിൽ ഒരു ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി പ്രകാരം ചെങ്ങമനാട് പഞ്ചായത്ത് 18-ാം വാർഡിലെ കോയിക്കൽ കടവിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, ഫിഷറീസ് ഓഫീസർ എ.എസ്. സുമയ്യ, എക്സ്റ്റൻഷൻസ് ഓഫീസർ കെ.ബി. സ്മിത, ആർ. ജയരാജ്, ഷിബി ടി. ബേബി എന്നിവർ സംസാരിച്ചു.