പി.എം ശ്രീയെ എതിർക്കേണ്ട: ജോസ്

Saturday 25 October 2025 1:16 AM IST

കോട്ടയം: പി.എം ശ്രീ പദ്ധതി കേന്ദ്രസർക്കാരിന്റേതായതുകൊണ്ട് മാത്രം എതിർക്കണമെന്ന് അഭിപ്രായം തങ്ങൾക്കില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. 60 ശതമാനം വിഹിതം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കുന്ന പദ്ധതിയുടെ പൂർണ നിയന്ത്രണം കേന്ദ്രസർക്കാരിന് മാത്രമല്ല. വിദ്യാഭ്യാസ നവീകരണത്തിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്താനാവില്ല. പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ഹിഡൻ അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.