പി.എം ശ്രീ : കെ.എസ്.ടി.യു കരിദിനമാചരിച്ചു

Saturday 25 October 2025 12:51 AM IST
പി.എം ശ്രീ പദ്ധതി രഹസ്യമായി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ. എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കരി ദിനമാചരണത്തിൽ നിന്നും

മലപ്പുറം: പി.എം ശ്രീ പദ്ധതി രഹസ്യമായി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സ്‌കൂളുകളിൽ കറുത്ത ബാഡ്ജ് ധരിച്ച് കരിദിനമാചരിച്ചു. കേരളം ഉയർത്തിപ്പിടിക്കുന്ന മതേതര വിദ്യാഭ്യാസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി, ജനറൽ സെക്രട്ടറി വീരാൻകുട്ടി കോട്ട, ട്രഷറർ കെ.എം. ഹനീഫ ആവശ്യപ്പെട്ടു.