ജീവൻ രക്ഷാ പരിശീലന ക്യാമ്പ്
Saturday 25 October 2025 12:58 AM IST
കുറ്റ്യാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത്, വനിതശിശുവികസന വകുപ്പ്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് എന്നിവ ചേർന്ന് ജാഗ്രത സമിതി ജീവൻ രക്ഷാപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വനിത ശിശുവികസന പദ്ധതി ഓഫീസർ സബീന ബീഗം മുഖ്യാതിഥിയായി. അഞ്ജന വിഷയാവതരണം നടത്തി. പി.പി ചന്ദ്രൻ, നിഷ കെ, അബ്ദുൽ കരീം, ജുഗുനു തെക്കയിൽ, സുബിഷ, കെ ശോഭ, ബിന്നി പി വർഗീസ് എന്നിവർ പ്രസംഗിച്ചു. പി.പി സത്യനാരായണൻ, ഷൈജു എന്നിവർ ക്ലാസിന് നേതൃത്വം നൽകി.