വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റിവൽ ഒക്ടോബർ 29, 30 തീയതികളിൽ
Saturday 25 October 2025 12:07 AM IST
കോട്ടക്കൽ: മലപ്പുറം ജില്ല ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണികളുടെ പ്രദർശനവും മത്സരവും അടങ്ങുന്ന സ്കിൽ ഫെസ്റ്റ് ഈ മാസം 29 നും 30 നും കോട്ടക്കൽ എ.കെ.എം.എച്ച് .എസ്.എസ് കോട്ടൂർ സ്‌കൂളിൽ നടത്തും. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള(കുറ്റിപ്പുറം മേഖലാ) 52 വൊക്കേഷണൽ എച്ച്.എസ്.എസുകളിലെ 364 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 30ന് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സൗജന്യപ്രവേശനമുണ്ട്. ഇന്നോവിഷൻ, സ്‌കിൽ സെർവ്, സ്‌കിൽ ക്രാഫ്റ്റ് മേഖലയിലാണ് നൈപുണ്യമേള നടത്തുക. 19 ഇനങ്ങളിൽ തൽസമയ മത്സരങ്ങളും നടക്കും.