എൻ.ഐ.ടിയിൽ 'തത്വ 25' തുടങ്ങി

Saturday 25 October 2025 12:16 AM IST
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റിൽ ആരംഭിച്ച 'തത്വ '25' ഡോ. എൻ. രഞ്ജന ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നോ-മാനേജ്മെന്റ് ഫെസ്റ്റായ 'തത്വ '25'-ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റിൽ തുടക്കമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു. എഫ് ടി എം ഡയറക്ടർ ഡോ. എൻ. രഞ്ജന ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷനായി.

ഡോ. സത്യാനന്ദ പാണ്ഡ , ഡോ. റെജി ജോസഫ്, മിന്ത്ര, ശങ്കർ ബോറ, പ്രൊഫ. എം.കെ. രവിവർമ്മ എന്നിവർ പ്രസംഗിച്ചു. ഓട്ടോമോട്ടീവ് ഷോ, വിവിധ ഡിസൈൻ ഷോക്കേസുകൾ, എക്സിബിഷനുകൾ, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് നാളെ സമാപിക്കും.