ഫിസിയോ തെറാപ്പി യൂണിറ്റിന് തുടക്കമായി
പയോളി: നഗരസഭ താലൂക്ക് ആയൂർവേദ ആശുപത്രിയിൽ നാഷണൽ ആയൂഷ് മിഷൻ ഫിസിയോ തെറാപ്പി യൂണിറ്റിന് തുടക്കമായി. യൂണിറ്റ് ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. വി.കെ അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. പത്മശ്രീ പള്ളിവളപ്പിൽ, പി.എം ഹരിദാസൻ, ഷെജ്മിന അസ്സൈനാർ, നഗരസഭാംഗങ്ങളായ സിജിന മോഹനൻപൊന്ന്യേരി, സി കെ ഷഹനാസ്, കാര്യാട്ട് ഗോപാലൻ, ഡോ. പി.എം സിനി, പ്രശാന്തി പ്രഭാകരൻ, അനിൽകുമാർ ഇരിങ്ങൽ, കുറുമണ്ണിൽ രവീന്ദ്രൻ, ഡോ. എൻ.കെ ഹൈറുന്നിസ, ഡോ. സി.എം ജിമിൽ പ്രസംഗിച്ചു.