സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം
Saturday 25 October 2025 12:36 AM IST
കുന്ദമംഗലം: പടനിലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിർവഹിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേരിലാണ് പടനിലത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതികള്‍ ഉള്‍പ്പെടുത്തി അനുവദിച്ച 50 ലക്ഷവും പി.ടി.എ റഹീം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷവും ചേര്‍ത്ത് ഒരു കോടിചെലവിലാണ് നിര്‍മ്മാണം. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അരിയില്‍ അലവി, ലിജി പുല്‍ക്കുന്നുമ്മല്‍, വി.അനില്‍കുമാര്‍, എം ധനീഷ് ലാല്‍, എന്‍.ഷിയോലാല്‍, ശബ്‌നാ റഷീദ്, യു.സി പ്രീതി, ബാബു നെല്ലൂളി, കെ.കെ.സി നൗഷാദ്, നജീബ് പാലക്കല്‍, എ.പി.എം മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു.