സാമ്പത്തിക ദാരിദ്ര്യത്തിന് കമ്യൂണിസ്റ്രുകളെ തോല്പിക്കാനാകുമോ
Saturday 25 October 2025 1:55 AM IST
തിരുവനന്തപുരം: 'സാമ്പത്തിക ദാരിദ്ര്യത്തിന് കമ്മ്യൂണിസ്റ്റുകളെ തോല്പിക്കാനാകുമോ?എന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.എസ്. ജിസ്‌മോൻ. പി.എം ശ്രീ പദ്ധതി ഒപ്പുവച്ചതിനെതിരെ തന്റെ എഫ്.ബി പോസ്റ്റിലാണ് ചോദ്യം ഉന്നയിച്ചത്. ഏതൊരു പ്രതിസന്ധിയേയും ആന്തരികവും ബാഹ്യവുമായ സമരത്തിലൂടെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഞങ്ങൾ പഠിച്ച കമ്മ്യൂണിസം. സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി ശിവൻകുട്ടി സഖാവിനുണ്ടാകണം. പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിന് എ.ബി.വി.പി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ വകുപ്പും സഖാവും ഈ വിഷയത്തിൽ തെറ്റായ പാതയിലാണ്. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല-ടി.എസ്. ജിസ്‌മോൻ പറഞ്ഞു.