പഠന ശിബിരം
Saturday 25 October 2025 12:32 AM IST
പാലക്കാട്: ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിൽ സാംസ്‌കാരിക വിഭാഗം ഭാരവാഹികൾക്ക് ജില്ലാതല പഠന ശിബിരം സംഘടിപ്പിച്ചു. സന്യാസിമാരുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആർട്സ് ആൻഡ് കൾച്ചർ വിഭാഗം മേധാവി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. മാതൃമണ്ഡലം ചീഫ് കോഓർഡിനേഷൻ ജനനി പൂജ ജ്ഞാനതപസ്വിനി, സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, ജനനി രേണുരൂപ ജ്ഞാനതപസ്വിനി, ജനനി വന്ദിത ജ്ഞാനതപസ്വിനി, ഓലശ്ശേരി ആശ്രമം ഹെഡ് ജനനി വിനയ ജ്ഞാനതപസ്വിനി, ഡോ.രമ്യപ്രഭ ജ്ഞാനതപസ്വിനി, ഡെപ്യൂട്ടി ജനറൽ മാനേജർ എം.പി.പ്രമോദ്, ഏരിയ മാനേജർ കെ.പി.മോഹൻദാസ്, കെ.സുകേശൻ, രാധാദേവി എന്നിവർ സംസാരിച്ചു.