രക്തദാന ക്യാമ്പ്
Saturday 25 October 2025 12:33 AM IST
പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് ജീവദ്യുതി നടത്തി. പെരിന്തൽമണ്ണ ജില്ലാആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കേരള പൊലീസിന്റെ പോൾ ആപ്പ്, കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, ഫെഡറൽ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്. സ്‌കൂളിലെ രക്ഷിതാക്കളും സാമൂഹിക സന്നദ്ധസേനാ പ്രവർത്തകരും ക്ലബ് പ്രതിനിധികളും രക്തദാനത്തിന് എത്തി. പ്രിൻസിപ്പൽ എസ്.ജൂഡ് ലൂയിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ പി.പ്രദീപ്, വളണ്ടിയർ ലീഡർമാരായ മുഹമ്മദ് മുഹ്സിൻ, ശ്രേയ സുരേഷ്, ആകാശ് കൃഷ്ണ, ദൃശ്യ എന്നിവർ നേതൃത്വം നൽകി.