മുരാരി ബാബുവിനെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകി
Saturday 25 October 2025 1:53 AM IST
പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ കിട്ടാൻ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് അപേക്ഷ നൽകി. ഇതിനായി കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചു. ഈ മാസം 29നുമുമ്പ് കസ്റ്റഡിയിൽ കിട്ടാനാണ് അപേക്ഷ കസ്റ്റഡിയിൽ നൽകും മുമ്പ് മുരാരി ബാബുവിനെ വീണ്ടും റാന്നി കോടതിയിൽ ഹാജരാക്കും.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ഈ മാസം 30 വരെയാണ്. പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിനു നിർണായക വിവരം ലഭിച്ചത്. മുരാരി ബാബുവിനെയും പോറ്റിയെയും ഒന്നിച്ച് തെളിവെടുപ്പ് നടത്തുന്നതിനാണ് 29ന് മുമ്പ് കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ നൽകിയത്. പോറ്റിയുടെ കസ്റ്റഡി കാലാവധി നീട്ടാനും അപേക്ഷ നൽകും.