ഫ്രഷ് കട്ട് സംഘർഷം: അടങ്ങാതെ വിവാദം

Saturday 25 October 2025 12:59 AM IST
ഫ്ര​ഷ് ​ക​ട്ട് ​മാ​ലി​ന്യ സംസ്കരണ​ ​പ്ലാ​ന്റ​ിലെ ​​വാ​ഹ​ന​ങ്ങ​ൾ​ ​ക​ത്തി​ന​ശി​ച്ച​ ​നി​ല​യിൽ

ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമരസമിതി

പിന്തുണച്ച് മഹല്ലും ചർച്ചും വ്യാപാരികളും

യു.ഡി.എഫ്. പ്രതിനിധി സംഘം ഇന്ന് കമ്പനിയിൽ

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്‌ കട്ട് സംഘർഷത്തിലെ പ്രതികളെ പിടികൂടാൻ പൊലീസ് റെയ്ഡ് കർശനമാക്കിയിരിക്കെ, ഉയർന്ന് പുതിയ വിവാദങ്ങളും. പൊലീസും കമ്പനിയധികൃതരും നടത്തിയ ഗൂഢാലോചനയാണ് തീവയ്പിന് പിന്നിലെന്ന് സമരസമിതി ആരോപിക്കുന്നു. ഇതേപ്പറ്റി ജുഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐയെ കുറ്റപ്പെടുത്തി സി.പി.എമ്മും ഡി.വെെ.എഫ്.ഐക്കെതിരെ ആരോപണവുമായി എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു. സമരം ആസൂത്രിതമെന്നാണ് പൊലീസ് പറയുന്നത്. ജനകീയ സമരത്തെ അ‌ടിച്ചമർത്തുകയാണ് പൊലീസെന്നാണ് യു.ഡി.എഫ് നിലപാട്.

തീവയ്പിന് പിന്നിൽ മാനേജ്മെന്റ് ഗുണ്ടകളാണെന്ന് സംയുക്ത സമരസമിതി ആരോപിക്കുന്നു. 11 വാഹനങ്ങൾ കത്തിച്ചുവെന്നത് അവിശ്വസനീയമാണ്. പഴകി ഉപയോഗശൂന്യമായ വാഹനങ്ങൾ മാത്രമേ കത്തിയിട്ടുള്ളൂ. ഇതിന്റെ പിന്നിൽ ആരെന്നതും വെളിപ്പെടുത്തണം. സമരം പൊളിക്കാൻ കമ്പനിതന്നെയാണ് ഇതിനെല്ലാം നേതൃത്വം നൽകിയതെന്നും സമരസമിതി ചെർമാൻ ബാബു കുടുക്കിൽ ആരോപിച്ചു. തീവയ്പിൽ ആറ് കോടി നഷ്ടമുണ്ടായെന്ന് പറയുന്ന കമ്പനി 72 ദിവസം കൊണ്ട് പ്ളാന്റ് പ്രവർത്തന സജ്ജമാക്കുമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? നഷ്ടക്കണക്ക് വ്യാജമെന്നതിന് തെളിവാണിതെന്നും സമരസമിതി പറയുന്നു.കമ്പനി ഉടമകളിലൊരാൾ കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി ചർച്ച നടത്തിയതായും സമരസമിതി ആരോപിക്കുന്നു. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയ സമയത്തു തന്നെ ഫാക്ടറിയിൽ തീവയ്പുമുണ്ടായി. സമരം നടന്ന സ്ഥലവും ഫാക്ടറിയും തമ്മിൽ ഏറെ ദൂരമുണ്ട്. ഫാക്ടറിക്ക് പൊലീസ് കാവലുമുണ്ട്. എന്നിട്ടും അക്രമികൾ ഫാക്ടറിക്കകത്തെത്തിയതും ദുരൂഹമാണ്. അതേസമയം സംഘർഷദിവസം സമരത്തിൽ പങ്കെടുക്കാത്ത മറ്റൊരുവിഭാഗമാണ് അക്രമത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.

ചിത്രം മാറിയത് എസ്.പി എത്തിയതോടെ?

സമരസ്ഥലത്തേയ്ക്ക് ആരുടെയോ നിർദ്ദേശ പ്രകാരം റൂറൽ എസ്.പി എത്തിയതോടെയാണ് രംഗം വഷളായത്. സമരത്തെ തുടർന്ന് റോഡിൽ നിറുത്തിയിട്ട പതിനഞ്ചോളം മാലിന്യവണ്ടികളിൽ മൂന്നെണ്ണം സമരക്കാരെ മാറ്റി കടത്തിവിടാൻ ശ്രമിച്ചതാണ് സംഘർഷത്തിലെത്തിയത്. അതിന് തൊട്ടു മുമ്പ് ജില്ല കളക്ടറുമായി ചർച്ച നടത്താൻ ധാരണയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളറിയാവുന്ന മുൻ ഡി.വെെ.എസ്.പിയെ സ്ഥലം മാറ്റിയതും സമരക്കാരെ ഒതുക്കാനാണെന്ന് ആക്ഷേപമുണ്ട്.

സംഘർഷ സാദ്ധ്യത മുമ്പും

സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ ഫാക്ടറി മാനേജ്മെന്റിലെ ചിലർ അസഭ്യം പറഞ്ഞതിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. രണ്ടായിരത്തോളമാളുകൾ തടിച്ചുകൂടിയിട്ടും ഫാക്ടറിക്കെതിരെ തങ്ങളൊന്നും ചെയ്തില്ലെന്ന് സമരസമിതിക്കാർ പറയുന്നു. സംഘർഷദിവസം രാവിലെ 8.30 മുതൽ വെെകിട്ട് നാല് വരെയും പ്രശ്നമില്ലായിരുന്നു.

സ​ര്‍​വ​ക​ക്ഷി​ ​യോ​ഗം​ ​ബു​ധ​നാ​ഴ്ച

ഫ്ര​ഷ് ​ക​ട്ട് ​അ​റ​വു​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​കേ​ന്ദ്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ല്‍​ 29​ന് ​സ​ര്‍​വ​ക​ക്ഷി​ ​യോ​ഗം​ ​വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്ന് ​ജി​ല്ല​ ​ക​ള​ക്ട​ര്‍​ ​സ്‌​നേ​ഹി​ല്‍​കു​മാ​ര്‍​ ​സിം​ഗ് ​അ​റി​യി​ച്ചു.​ ​യോ​ഗ​ത്തി​ന് ​മു​മ്പ് ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​കേ​ന്ദ്രം​ ​സ​ന്ദ​ര്‍​ശി​ച്ച് ​റി​പ്പോ​ര്‍​ട്ട് ​സ​മ​ര്‍​പ്പി​ക്കാ​ന്‍​ ​ശു​ചി​ത്വ​മി​ഷ​ന്‍,​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ര്‍​ഡ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ​നി​ര്‍​ദ്ദേ​ശം​ ​ന​ല്‍​കി.

ഫ്ര​ഷ് ​ക​ട്ട് ​സ​മ​ര​ത്തി​ന് ​പി​ന്തുണ

​ഫ്ര​ഷ് ​ക​ട്ട് ​പ്ളാ​ന്റി​ലെ​ ​മാ​ലി​ന്യ​ ​പ്ര​ശ്ന​ത്തി​നെ​തി​രെ​ ​ഇ​രു​തു​ള്ളി​പ്പു​ഴ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തി​ന് ​പി​ന്തു​ണ.​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​കൂ​ട​ത്താ​യി​ ​ബ​സാ​ർ​ ​യൂ​ണി​റ്റ്,​ ​മ​ഹ​ല്ല് ​ക​മ്മി​റ്റി,​ ​മെെ​ക്കാ​വ് ​സെ​ന്റ് ​മേ​രീ​സ് ​ജാ​ക്കോ​ബെെ​റ്റ് ​സി​റി​യ​ൻ​ ​ച​ർ​ച്ച് ​എ​ന്നി​വ​യാ​ണ് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ച​ത്.

ര​ണ്ടു​ ​പേ​ർ​ ​കൂ​ടി​ ​പി​ടി​യിൽ

താ​മ​ര​ശ്ശേ​രി​:​ ​ഫ്ര​ഷ് ​ക​ട്ട് ​വി​രു​ദ്ധ​ ​പ്ര​ക്ഷോ​ഭം​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ര​ണ്ട് ​സ​മ​ര​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൂ​ടി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ.​ ​കൂ​ട​ത്താ​യി​ ​സ്വ​ദേ​ശി​ ​സ​ഫീ​റി​നെ​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്നു​മാ​ണ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്,​ ​താ​മ​ര​ശ്ശേ​രി​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദാ​ണ് ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​മ​റ്റൊ​രാ​ൾ.​ ​നേ​ര​ത്തെ​ ​അ​റ​സ്റ്റ് ​ചെ​യ്ത കൂ​ട​ത്താ​യി​ ​ബ​സാ​ർ​ ​ആ​ല​പ്പൊ​യി​ൽ​ ​ഹൗ​സി​ൽ​ ​അ​ബ്ദു​ൽ​ ​റ​ഷീ​ദ് ​(53​),​താ​മ​ര​ശ്ശേ​രി​ ​രാ​രോ​ത്ത് ​ചു​ണ്ട​ക്കു​ന്ന് ​കി​ണ​റു​ള്ള​ക​ണ്ടി​ ​ഹൗ​സി​ൽ​ ​ഭാ​വ​ൻ​കു​ട്ടി​ ​കെ.​എ​ൻ​ ​(71​)​ ​എ​ന്നി​വ​രെ ​താ​മ​ര​ശ്ശേ​രി​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. ഇ​തോ​ടെ പി​ടി​യി​ൽ​ ​ആ​യ​വ​രു​ടെ​ ​എ​ണ്ണം​ ​നാ​ലാ​യി.

എ​സ്.​ഡി.​പി.​ഐ​ ​പൊ​തു​യോ​ഗം

താ​മ​ര​ശ്ശേ​രി​ ​:​ ​“​ഫ്ര​ഷ് ​ക​ട്ട് ​സ​മ​രം.​ ​എ​സ്.​ഡി.​പി.​ഐ​ ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം.​ ​സി.​പി.​എം​-​പൊ​ലീ​സ്-​ഫ്ര​ഷ്ക​ട്ട് ​ഗൂ​ഡാ​ലോ​ച​ന​ ​തി​രി​ച്ച​റി​യു​ക​”​ ​എ​ന്ന​ ​പ്ര​മേ​യ​ത്തി​ൽ​ ​എ​സ്.​ഡി.​പി.​ഐ​ ​കൊ​ടു​വ​ള്ളി​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​താ​മ​ര​ശ്ശേ​രി​ ​ടൗ​ണി​ൽ​ ​രാ​ഷ്ട്രീ​യ​ ​വി​ശ​ദീ​ക​ര​ണ​ ​പൊ​തു​യോ​ഗം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗം​ ​ജോ​ർ​ജ് ​മു​ണ്ട​ക്ക​യം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ടി.​പി​ ​യു​സു​ഫ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഇ.​പി.​റ​സാ​ഖ്‌,​ ​ആ​ബി​ദ് ​പാ​ല​ക്കു​റ്റി,​സി​ദ്ദി​ക്ക് ​ക​രു​വ​ൻ​പൊ​യി​ൽ,​ ​പി.​ടി​ ​അ​ഹ​മ്മ​ദ്‌​ ​പ്ര​സം​ഗി​ച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട് നിലവിൽ ഫാക്ടറിക്ക് പുറത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. അകത്തെ ദൃശ്യങ്ങളും പുറത്തു വിടണം.

ബാബു കുടുക്കിൽ, സമരസമിതി ചെയർമാൻ