ക്ഷേത്രത്തിലെ പൂജക്കായി പൂപറിക്കുന്നതിനിടെ അപകടം; കഴകം ഷോക്കേറ്റ് മരിച്ചു

Friday 24 October 2025 10:28 PM IST

പത്തനംതിട്ട: ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ടയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് മരിച്ചത്. അയിരൂർ സ്വദേശിയാണ്.

ക്ഷേത്രത്തിലെ പൂജക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂവള മരത്തിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മൃതദേഹം കോഴ‌ഞ്ചേരി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.