ശാസ്ത്രപഥം 8.0 തുടങ്ങി
Saturday 25 October 2025 12:31 AM IST
റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, കെ ഡിസ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യംഗ് ഇന്നവറ്റേഴ്സ് പ്രോഗ്രാം ശാസ്ത്രപഥം 8.0 തുടങ്ങി. ബി.പി.സി ഷാജി എ.സലാം നവീനം 8.0 ഉദ്ഘാടനം ചെയ്തു. കെ ഡിസ്ക് പ്രതിനിധി ഡോ. പ്രദീപ് നെയ്യാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. വെണ്ണിക്കുളം ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.റ്റി.സുമ, അനൂഷ ശശി എന്നിവർ സംസാരിച്ചു. റാന്നി കോഴഞ്ചേരി, വെണ്ണിക്കുളം എന്നീ ബി ആർ സി യുടെ പരിധിയിൽ വരുന്ന 32 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.