പോത്തുകുട്ടി വിതരണം

Saturday 25 October 2025 12:32 AM IST

മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിൽ പോത്തുകുട്ടി വളർത്തൽ പദ്ധതി അനുസരിച്ച് പോത്തുകുട്ടികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാ മോൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.സ്വം പട്ടേരിൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗീത കുര്യാക്കോസ്, മെമ്പർമാരായ സജിഡേവിഡ്, പ്രകാശ് കുമാർ വടക്കേമുറി, സുരേഷ് ബാബു എന്നിവർ പറങ്കെടുത്തു. ഡോ പ്രീതി മേരി ഗുണഭോക്താക്കൾക്ക് നിർദേശങ്ങൾ നൽകി. മിനികുമാരി.എസ് , നീതു ആർ.ജെ, മനേഷ് ബാബു, ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.