സ്‌കോളർഷിപ്പ് നൽകി
Saturday 25 October 2025 12:36 AM IST
പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് പഠന സ്‌കോളർഷിപ്പ് നൽകി. പട്ടികജാതിമേഖലയിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹനത്തിനാണ് സഹായം നൽകുന്നത്. പത്തര ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി.വിദ്യാധരപ്പണിക്കർ, എൻ.കെ.ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ, രഞ്ജിത്, അസിസ്റ്റന്റ് സെക്രട്ടറി ജിനു എബ്രഹാം എന്നിവർ പ്രസംഗിച്ചു.