സ്വർണ വില വീണ്ടും ഇടിയുന്നു
Saturday 25 October 2025 12:38 AM IST
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ ആശങ്കകൾ ഒഴിഞ്ഞതോടെ സ്വർണ വില വീണ്ടും താഴുന്നു. ഇന്നലെ ഒരവസരത്തിൽ രാജ്യാന്തര സ്വർണ വില ഔൺസിന് 4,050 ഡോളർ വരെ താഴ്ന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം ദൃശ്യമായി. ഇന്നലെ രാവിലെ കേരളത്തിൽ പവൻ വില 280 രൂപ ഉയർന്ന് 92,000 രൂപയിലെത്തി. എന്നാൽ ഉച്ചയ്ക്ക് ശേഷം പവൻ വില 800 രൂപ ഇടിഞ്ഞ് 91,200 രൂപയിലെത്തി. ഗ്രാമിന്റെ വില 100 രൂപ കുറഞ്ഞ് 11,400 രൂപയിലെത്തി. വരും ദിവസങ്ങളിലും സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാദ്ധ്യതയെന്ന് അനലിസ്‌റ്റുകൾ പറയുന്നു.