കോന്നാട് ബീച്ച് ഉന്തുവണ്ടികളുടെ ശവപ്പറമ്പോ?​

Saturday 25 October 2025 12:39 AM IST
കോഴിക്കോട് ബീച്ചിൽ ഫുഡ്‌ സ്ട്രീറ്റ് ആരംഭിച്ചതോടെ അവിടെ നിന്ന് ഒഴിവാക്കിയ പഴയ ഉന്തുവണ്ടികൾ കോന്നാട് ബീച്ചിൽ കൊണ്ട് ഇട്ടിരിക്കുന്നു

കോ​ഴി​ക്കോ​ട്:​ ​കോ​ന്നാ​ട് ​ബീ​ച്ചി​നെ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഉ​ന്തു​വ​ണ്ടി​ക​ളു​ടെ​ ​ശ​വ​പ​റ​മ്പാ​ക്കു​ന്നു.​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ഫു​ഡ് ​സ്ട്രീ​റ്റ് ​ആ​രം​ഭി​ച്ച​തോ​ടെ​ ​നേ​ര​ത്തെ​ ​ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന​ ​പ​ഴ​കി​യ​തും​ ​ദ്ര​വി​ച്ച​തു​മാ​യ​ ​ഉ​ന്തു​വ​ണ്ടി​ക​ളാ​ണ് ​കോ​ന്നാ​ട് ​ബീ​ച്ചി​ൽ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ത​ള്ളി​യി​രി​ക്കു​ന്ന​ത്.​ ​മാ​ത്ര​മ​ല്ല,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പി​ടി​ച്ചെ​ടു​ത്ത​ ​ലെെ​സ​ൻ​സി​ല്ലാ​ത്ത​ ​വാ​ഹ​ന​ങ്ങ​ളും​ ​ഇ​വി​ടേ​ക്ക് ​എ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ഫു​ഡ് ​സ്ട്രീ​റ്റ് ​ഉ​ദ്ഘാ​ട​നം​ ​ന​ട​ന്ന​തി​ന്റെ​ ​ത​ലേ​ദി​വ​സം​ ​മു​ത​ൽ​ ​ത​ന്നെ​ ​പ​ഴ​യ​ ​ഉ​ന്തു​വ​ണ്ടി​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​ഇ​വി​ടെ​ ​എ​ത്തി​ച്ചി​രു​ന്നു.​ ​പ​ഴ​കി​ ​ദ്ര​വി​ച്ച​ ​ഉ​ന്തു​വ​ണ്ടി​ക​ൾ​ ​കോ​ന്നാ​ട് ​ബീ​ച്ചി​ന്റെ​ ​സൗ​ന്ദ​ര്യം​ ​കെ​ടു​ത്തു​മെ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​ പ​ഴ​യ​ ​ഉ​ന്തു​വ​ണ്ടി​ക​ളു​ടെ​ ​ഉ​ട​മ​ക​ൾ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​ഇ​വി​ടെ​ ​ക​ച്ച​വ​ട​ത്തി​നാ​യി​ ​ത​മ്പ​ടി​ക്കു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യും​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ട്.​ ​രാ​ത്രി​യി​ൽ​ ​ഉ​ന്തു​വ​ണ്ടി​ക​ളു​ടെ​ ​മ​റ​പ​റ്റി​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ ​താ​വ​ള​മാ​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​ഇ​വ​ർ​ ​കാ​ണു​ന്നു.​ ​കോ​ന്നാ​ട് ​ബീ​ച്ചി​ൽ​ ​കൊ​ണ്ടു​വ​ന്നി​ട്ട​ ​ഉ​ന്തു​വ​ണ്ടി​ക​ൾ​ ​മ​റ്റു​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്നാ​ണ് ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​ആ​വ​ശ്യം.​ ​നേ​ര​ത്തെ​ ​കോ​ന്നാ​ട് ​ബീ​ച്ചി​ൽ​ ​മാ​ലി​ന്യം​ ​ത​ള്ളു​ന്ന​ത് ​പ​തി​വാ​യി​രു​ന്നു.​ ​വി​വാ​ഹ​ച​ട​ങ്ങു​ക​ളു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും​ ​മ​റ്റു​മാ​ണ് ​ത​ള്ളി​യി​രു​ന്ന​ത്.​ ​ നാ​ട്ടു​കാ​ർ​ ​ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ​മാ​ലി​ന്യം​ ​ത​ള്ളു​ന്ന​ത് ​ഒ​ഴി​വാ​യ​ത്.​ ​അ​തേ​സ​മ​യം,​ ​ഫു​ഡ് ​സ്ട്രീ​റ്റ് ​പ​രി​സ​ര​ത്ത് ​പ​ഴ​യ​ ​ഉ​ന്തു​വ​ണ്ടി​ക​ൾ​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​കോ​ർ​പ്പ​റേ​ഷ​ൻ.​ ​ബീ​ച്ചി​ൽ​ ​നേ​ര​ത്തേ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ലെെ​സ​ൻ​സു​ള്ള​ 90​ ​ഉ​ന്തു​വ​ണ്ടി​ക​ളാ​ണ് ​പു​തി​യ​ ​സ്ട്രീ​റ്റി​ലു​ള്ള​ത്. ​ഉ​ന്തു​വ​ണ്ടി​ക​ൾ​ എ​ടു​ത്തു​ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ​ ​പ്ര​ക്ഷോ​ഭ​വു​മാ​യി​ ​രം​ഗ​ത്തു​വ​രും​ കാ​മ്പു​റം​-​കോ​ന്നോ​ട്,​ ​സ്‌​നേ​ഹ​തീ​രം​ ​റ​സി​ഡ​ൻ​സ് ​പ്ര​സി‌ഡന്റ് യൂ​സ​ഫ് പറഞ്ഞു.