തിളക്കത്തോടെ ഉജ്ജീവൻ മൊബൈൽ ആപ്പ്
കൊച്ചി: ഉജ്ജീവൻ ബാങ്കിന്റെ മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കൾക്കായുള്ള പ്രത്യേക മൊബൈൽ ബാങ്കിംഗ് സംവിധാനമായ ഹലോ ഉജ്ജീവൻ ആപ്പിലൂടെ ഇതുവരെ 690 കോടി രൂപയിലധികം സാമ്പത്തിക ഇടപാടുകൾ സാദ്ധ്യമായി. ഹലോ ഉജ്ജീവൻ 13 ലക്ഷത്തിലേറെ ഡൗൺലോഡുകളുമായി മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കൾക്ക് ഇടയിൽ വലിയ ചലനമാണുണ്ടാക്കുന്നത്. ശരാശരി 35 വയസ് പ്രായമുള്ള വനിതകളാണ് ഇവരിൽ 98 ശതമാനവും. ഈ ആപ്പിലൂടെ 277 കോടി രൂപയുടെ വായ്പാ തിരിച്ചടവ് നടന്നു. സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് പദ്ധതിയിലൂടെ 358 കോടി രൂപയുടെ നിക്ഷേപങ്ങളും നടന്നു. 34 കോടി രൂപയുടെ വ്യക്തിഗത വായ്പാ വിതരണവും 2.4 കോടി രൂപ മൂല്യം വരുന്ന 36,000 ഹോസ്‌പികെയർ ഇൻഷ്വറൻസ് വാങ്ങലുകളും നടന്നു. മൈക്രോ ഫിനാൻസ് ഉപഭോക്താക്കളുടെ യഥാർത്ഥ സാമ്പത്തിക ശാക്തീകരണമാണ് ഹലോ ഉജ്ജീവൻ സ്വീകരിക്കപ്പെടുന്നതിലൂടെ ദൃശ്യമാകുന്നതെന്ന് ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് മൈക്രോ ബാങ്കിംഗ് ആൻഡ് ഗോൾഡ് ലോൺ മേധാവി വിഭാസ് ചന്ദ്ര പറഞ്ഞു.