നഴ്‌സിംഗ് ഓഫീസർ നിയമനം

Saturday 25 October 2025 12:41 AM IST

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിൽ (ഇ.എം.സി) ദിവസ വേതനത്തിൽ പുരുഷ നഴ്‌സിംഗ് ഓഫീസർമാരെ നിയമിക്കുന്നു. 2025 നവംബർ 14 മുതൽ 2026 ജനുവരി 21 വരെയാണ് സേവന കാലാവധി. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ജോലി പരിചയ സർട്ടിഫിക്കറ്റുമായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 30 ന് രാവിലെ 10.30 ന് ആരംഭിക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9961632380, 0468 2222642.