പരുമല പെരുന്നാളിന് 26ന് കൊടിയേറും
പരുമല: പരുമല തിരുമേനിയുടെ ഒാർമ്മപ്പെരുന്നാളിന് 26ന് കൊടിയേറും. രാവിലെ 8ന് യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. ഉച്ചയ്ക്ക് 2ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. 3ന് തീർത്ഥാടന വാരാഘോഷം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. സി.ടി.അരവിന്ദ് കുമാർ മുഖ്യസന്ദേശം നൽകും. ആന്റോ ആന്റണി എം.പി., മാത്യു ടി. തോമസ് എം.എൽ.എ എന്നിവർ ആശംസകൾ അർപ്പിക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന അഖണ്ഡ പ്രാർത്ഥന നവംബർ 2 വരെ തുടരും. തുടർന്ന് സന്ധ്യാനമസ്കാരവും കബറിങ്കൽ ധൂപപ്രാർത്ഥനയും നടക്കും.
27ന് ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കുർബാന. തുടർന്ന് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് സമ്മേളനം ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3ന് വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ നിർവഹിക്കും.
28ന് 10ന് കർഷകസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 2ന് മദ്യവർജ്ജന ബോധവത്കരണം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. രാത്രി 7ന് പ്രസംഗം ഫാ.സ്റ്റീഫൻ വർഗീസ് കുടശ്ശനാട്.
29ന് 10ന് മർത്തമറിയം വനിതാസമാജം സമ്മേളനം ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. 2ന് ശുശ്രൂഷക സംഗമം കുറിയാക്കോസ് മാർ ക്ലീമീസ് ഉദ്ഘാടനം ചെയ്യും. 30ന് 10ന് വൈദികസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 10ന് ഗുരുവിൻ സവിധേ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്യും. 2ന് പേട്രൺസ് ഡേ സെലിബ്രേഷൻ: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും.
31ന് 10ന് പരിസ്ഥിതി സെമിനാർ, 2.30ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ഗുരുസ്മൃതിസമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
നവംബർ ഒന്നിന് രാവില 10ന് സന്യാസസമൂഹ സംഗമം ഡോ.യാക്കോബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. 2.30ന് യുവജനസംഗമം: മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
2ന് ഉച്ചയ്ക്ക് 2.30ന് തീർത്ഥാടന വാരാഘോഷ സമാപനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മേധാ പട്‌കർ മുഖ്യപ്രഭാഷണം നടത്തും. രാത്രി 6ന് സന്ധ്യാനമസ്കാരവും അനുസ്മരണപ്രഭാഷണവും, തുടർന്ന് റാസയും ആശീർവാദവും നടക്കും. 3ന് രാവിലെ 3ന് കുർബാന, ഏബ്രഹാം മാർ സ്തേഫാനോസ്. 6.15ന് കുർബാനയ്ക്ക് ഡോ.യാക്കോബ് മാർ ഐറേനിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. 8.30ന് കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ കുർബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും വിദ്യാർത്ഥി സമ്മേളനവും റാസയും ആശീർവാദവും നടക്കും. പരുമല പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായതായി പരുമല കൗൺസിൽ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ.യെൽദോ ഏലിയാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.