കോന്നി ഗവ.സ്കൂൾ ഒന്നാമത്

Saturday 25 October 2025 12:04 AM IST

കോന്നി: ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കോന്നി ഗവൺമന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 209 പോയിന്റോടെ ഒന്നാം സ്ഥാനവും മികച്ച ശാസ്ത്ര സ്കൂൾ എന്ന നേട്ടവും കരസ്ഥമാക്കി. ഗണിത ശാസ്ത്രമേളയിൽ 257 പോയിന്റും സാമൂഹ്യശാസ്ത്ര മേളയിൽ 117 പോയിന്റും പ്രവർത്തി പരിചയ മേളയിൽ 353 പോയിന്റും ഐ.ടി മേളയിൽ 100 പോയിന്റും കരസ്ഥമാക്കി എല്ലാ വിഭാഗങ്ങളിലും ഒന്നാംസ്ഥാനം നേടാനായി.