ആരോഗ്യ സർവകലാശാല
പരീക്ഷ
കേരള ആരോഗ്യ സർവകലാശാലാ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. രണ്ടാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി, (2012, 2016 സ്കീം) റെഗുലർ (2023 അഡ്മിഷൻ)/സപ്ലിമെന്ററി ഡിസംബർ 2025 പരീക്ഷ,ഡിസം.8ന് ആരംഭിക്കും. ആദ്യവർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി, (2012, 2016 , 2024 സ്കീം), ഡിസംബർ 2025 റെഗുലർ (2024 അഡ്മിഷൻ)/ സപ്ലിമെന്ററി പരീക്ഷ ഡിസംബർ 4ന്.
ടൈം ടേബിൾ
മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് പാർട്ട് ഒന്ന് ഡിഗ്രി (2017 സ്കീം), നവം. 2025 റെഗുലർ (2024 അഡ്മിഷൻ) /സപ്ലിമെന്ററി) തിയറി, മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് പാർട്ട് രണ്ട് ഡിഗ്രി, (2017 സ്കീം), നവംബർ 2025 റെഗുലർ /സപ്ലിമെന്ററി തിയറി, സെക്കൻഡ് സെമസ്റ്റർ ബി.എസ്.സി നഴ്സിംഗ് ഡിഗ്രി, ഒക്ടോബർ 2025 റെഗുലർ /സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു . സെക്കൻഡ് സെമസ്റ്റർ ബി.ഫാം ഡിഗ്രി (2017, 2024 സ്കീം), ഒക്ടോബർ 2025, റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫസ്റ്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി (2024 സ്കീം), നവംബർ 2025 സപ്ലിമെന്ററി (സെ) തിയറി പരീക്ഷാ ടൈംടേബിൾ – രണ്ടാം ബി.എസ്.സി. ഒപ്ടോമെട്രി ഡിഗ്രി, (2010, 2014 , 2016 സ്കീം), നവം.2025 റെഗുലർ (2023 അഡ്മിഷൻ) /സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.