കേരള സർവകലാശാല

Saturday 25 October 2025 12:11 AM IST

ജൂണിൽ നടത്തിയ നാലാം എം.എ ഹിസ്​റ്ററി,എം.എ ഇസ്ലാമിക് ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ ബി.എ /ബി.എ അഫ്സൽ ഉൽ ഉലാമ / ബി.എസ്‌സി /ബി.പി.എ പാർട്ട് ഒന്ന്,രണ്ട് പരീക്ഷാഫലം പ്രസിദ്ധികരിച്ചു.

ജൂലായിൽ നടത്തിയ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് സ്‌പെഷ്യലിസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രണ്ടാം സെമസ്​റ്റർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഹിന്ദി പഠന വകുപ്പിൽ ഏപ്രിലിൽ നടത്തിയ പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ അഡ്മിനിസ്‌ട്രേ​റ്റീവ് ഡ്രാഫ്റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എ/എം.എസ്‌സി/ എം.കോം, എം.എസ്‌സി മാത്തമാ​റ്റിക്സ് ജൂൺ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഇന്റർ യൂണിവേഴ്സി​റ്റി സെന്റർ ഫോർ ഇവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിൽ ടെക്നിക്കൽ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജിയോളജി പഠനവകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻഡിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.വിവരങ്ങൾ വെബ്സൈറ്റിൽ.