തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തത്‌സ്ഥാനത്ത് തുടരരുത്: യൂത്ത് കോൺഗ്രസ്
Saturday 25 October 2025 12:20 AM IST
തൃശൂർ: കഴിഞ്ഞ ദേവസ്വം ബോർഡിന്റെ കാലത്ത് നടന്ന സ്വർണപ്പാളി തട്ടിപ്പിന് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞിട്ടും ഇപ്പോഴത്തെ പ്രസിഡന്റും ഭരണസമിതിയും തത്‌സ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടിയിട്ടാണെങ്കിലും ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട നഷ്ടം നികത്തണമെന്നും ജനീഷ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, സംസ്ഥാന സെക്രട്ടറി ജെറോം ജോൺ എന്നിവരും പങ്കെടുത്തു.