രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്ന് മേയറെ ഒഴിവാക്കി

Saturday 25 October 2025 12:24 AM IST

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൊച്ചിയിലെ പരിപാടിയിൽനിന്ന് മേയർ അഡ്വ. എം. അനിൽകുമാറിനെ ഒഴിവാക്കിയതിൽ വിവാദം. സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് അനിൽകുമാറിനെ ഒഴിവാക്കിയത്. കൊച്ചി നാവിക വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനും മേയർ എത്തിയില്ല. ഇത് സാമാന്യ മര്യാദയുടെ ലംഘനവും കൊച്ചി നഗരത്തോടുള്ള അനാദരവുമാണെന്നും മേയർപറഞ്ഞു.

പരിപാടിയിൽനിന്ന് മേയർ എം. അനിൽ കുമാറിനെ ഒഴിവാക്കിയതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് പറഞ്ഞു. മേയറെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. രാഷ്ട്രപതിയുടെ ഓഫീസാണ് പേര് ഒഴിവാക്കിയത്.