ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കലോത്സവം കോഴിക്കോട്
Saturday 25 October 2025 12:35 AM IST
കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കലോത്സവം നവം.28 മുതൽ 30 വരെ കോഴിക്കോട്ട് നടക്കും.
സർവകലാശാലയിൽ പ്രായഭേദമന്യേ പഠിച്ചുവരുന്ന 75,000ത്തിലധികം പഠിതാക്കളുടെ കലാസാംസ്‌കാരിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. 120 ഓളം ഇനങ്ങളിൽ മത്സരങ്ങളുണ്ടാകും.
മത്സരാർത്ഥികൾക്ക് ഗ്രേസ് മാർക്കും അന്തർ സർവകലാശാല കലോത്സവത്തിൽ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തവണ 40പഠന കേന്ദ്രങ്ങളുള്ളതിനാൽ വാഴ്സിറ്റിയുടെ അഞ്ച് റീജിയണൽ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ കലോത്സവത്തിന് മുന്നോടിയായി സോണൽ മത്സരങ്ങൾ നടത്തും. അതിലെ വിജയികളാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുക. വാർത്താ സമ്മേളനത്തിൽ വൈസ്ചാൻസലർ ഡോ.ജഗതി രാജ് വി.പി, സിൻഡിക്കേറ്റംഗം ഡോ.സി.ഉദയകല, ഡോ.കെ.പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.