വാക് ഇൻ ഇന്റർവ്യു

Saturday 25 October 2025 1:37 AM IST

തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ പ്രോജക്ടിലെ ഒരു ഒഴിവിലേക്ക് പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് -1 നിയമനം നടത്തുന്നു. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ലൈഫ് സയൻസിൽ ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അഭിമുഖം 31ന് രാവിലെ 10ന് തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9ന്. ഫോൺ: 04712996687.