പൊലീസുകാരൻ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

Friday 24 October 2025 11:41 PM IST

ഇടുക്കി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആർബി ഗ്രേഡ് എസ്‌ഐ ബിജുമോനാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.

ബിജുമോന്റെ കാർ മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടി ബിജുമോന്റെ കാർ തടഞ്ഞിട്ടതിനുശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ബിജുമോനെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.