നാലുസ്വർണവുമായി മയൂഖത്തിളക്കം

Saturday 25 October 2025 12:14 AM IST

തിരുവനന്തപുരം : സംസ്ഥാനസ്കൂൾ കായികമേളയിലെ അക്വാട്ടിക്സിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ, 200 മീറ്റർ. ബാക്ക് സ്ട്രോക്ക്, 400 മീറ്റർ മെഡ്ലെ റിലേ മത്സരങ്ങളിൽ സ്വർണ്ണ മെഡലും 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ വെങ്കല മെഡലും നേടിയ മയൂഖ സുജിത്ത്. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് എച്ച്. എസ്.എസ് വിദ്യാർത്ഥിനിയാണ്. ദേശീയ സ്കൂൾ മീറ്റിൽ രണ്ട് തവണ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം മേഘ ഭവനിൽ സുജിത്തിന്റെയും സൗമ്യയുടെയും മകൾ. എം.ബി.എ. വിദ്യാർത്ഥിനി മേഘ സഹോദരി . പുഞ്ചക്കരി ഫിനിക്സ് അക്വാട്ടിക്സിലെ ബിജുവിന്റെയും അരുണിന്റെയും കീഴിലാണ് പരിശീലനം .