മിന്നി, പിന്നെ തെന്നി

Saturday 25 October 2025 12:18 AM IST

അത്‌ലറ്റിക്സിൽ പാലക്കാട് കുതിപ്പ് തുടരുന്നു

മഴയിൽ തെന്നി ട്രാക്കിൽ വീണ് താരങ്ങൾ

തിരുവനന്തപുരം : മ​ഴ​പെ​യ്‌​ത് ​ന​ന​ഞ്ഞ് ​കു​തി​ർ​ന്ന​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​സി​ന്ത​റ്റി​ക് ​ട്രാ​ക്കി​ൽ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​ഒ​രു​ ​റെ​ക്കാ​‌​ഡ് ​ഉ​ൾ​പ്പ​ടെ​ ​തീ​പ്പൊ​രി​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ന​ട​ന്നെ​ങ്കി​ലും​ ​ ​പ​ല​രും​ ​ട്രാ​ക്കി​ൽ​ ​തെ​ന്നി​ ​അ​ടി​തെ​റ്റി​ ​വീ​ഴു​ക​യും​ ​ചെ​യ്തു.​ ​സീ​നി​യ​ർ,​​​ ​ജൂ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ 110​ ​മീ​റ്ര​ർ​ ​ഹ​ർ​ഡി​ൽ​സു​ക​ളി​ലാ​യി​രു​ന്നു​ ​വീ​ഴ്‌​ച​ ​കൂ​ടു​ത​ൽ.​സീ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളി​ൽ​ ​മ​ല​പ്പു​റം​ ​ഐ​ഡി​യ​ൽ​ ​സ്‌​കൂ​ളി​ന്റെ​ ​ഉ​റ​ച്ച​ ​മെ​ഡ​ൽ​ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്ന​ ​ഷാ​രോ​ൺ​ ​ശ​ങ്ക​റാ​ണ് ​അ​ടി​തെ​റ്റി​ ​വീ​ണ​ത്. ജൂ​നി​യ​ർ​ ​ആ​ൺ​കു​ട്ടി​ക​ളി​ൽ​ ​ഫി​നി​ഷ് ​ലൈ​ൻ​ ​തൊ​ട​വേ​ ​ര​ണ്ടാം​ ​ട്രാ​ക്കി​ൽ​ ​ഓ​ടി​യ​ ​പാ​ല​ക്കാ​ടി​ന്റെ​ ​അ​തു​ൽ​കൃ​ഷ്‌​ണ​യും​ ​മൂ​ന്നാം​ ​ട്രാ​ക്കി​ലെ​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​യ​ശ്വ​ന്ത് ​സിം​ഗും​ ​ത​മ്മി​ൽ​ ​ത​ട്ടി​ ​തെ​റി​ച്ച് ​വീ​ണു.​ ​

ഇന്നലത്തെ അവസാന ഇനമായിരുന്ന 4-400 മീറ്റർ റിലേയിൽ നാലിൽ മൂന്നിലും സ്വർണം നേടി പാലക്കാട് കരുത്ത് കാട്ടി. രണ്ടാം ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 13 സ്വർണവും 10 വെള്ളിയും 3 വെങ്കലവുമടക്കം 113 പോയിന്റ് അക്കൗണ്ടിലുള്ള പാലക്കാട് എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം 7 സ്വർണവും 8 വെള്ളിയും 10 വെങ്കലവുമടക്കം 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 4 വീതം സ്വർണവും വെള്ളിയും 1 വെങ്കലവുമുള്ള കോഴിക്കോടാണ് 36 പോയിന്റുമായി മൂന്നാമതുള്ളത്.

സ്കൂളുകളിൽ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുന്ന പാലക്കാട് മുണ്ടൂർ എച്ച്.എസാണ് 4 സ്വർണവും 3 വെള്ളിയും ഉൾപ്പെടെ 29 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. 4 സ്വർണവും 1 വെള്ളിയും 2 വെങ്കലവുമുൾപ്പടെ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് 25 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത്തവണ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസാണ് 3 സ്വർണവും 1 വെള്ളിയും ഉൾപ്പടെ 18 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.

രണ്ട് റെക്കാഡുകൾ

ഇന്നലെ അത്‌ലറ്റിക്‌സിൽ രണ്ട് റെക്കാഡുകൾ പിറന്നു. ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർകോഡ് ജി.എച്ച്.എസ്.എസ് കുട്ടമത്തെ സോന മോഹൻ 38.64 മീറ്റർ ദൂരത്തേക്ക് ഡിസ്‌ക് പായിച്ച് റെക്കാഡ് പുസ്തകത്തിൽ ഇടം നേടി. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ ഫസലുൾ ഹഖ് സി.കെ 13.78 സെക്കൻ‌ഡിൽ ഫിനിഷ് ചെയ്‌ത് റെക്കാഡ് കുറിച്ചു.

മഴയുടെ കളി

ഇന്നലെ ഭൂരിഭാഗം സമയത്തും പെയ്ത ശക്തമായ മഴ താരങ്ങൾക്ക് തിരിച്ചടിയായി. അത്‌ലറ്റിക്‌സിലെ പല മത്സരങ്ങളും മഴമൂലം ഇടയ്ക്ക് നിറുത്ത് വയ്‌ക്കേണ്ടി വന്നു. സെൻട്രൽ സ്റ്റേഡിയം വേദിയായ വടംവലി മത്സരം മഴമൂലം ചെളിക്കുണ്ടായ സ്ഥലത്താണ് നടത്തിയതെന്ന ആരോപണവുമുയർന്നു.