കലാമണ്ഡലം: രാഷ്ട്രീയ നിയമനങ്ങൾക്ക് എതിരെ മല്ലിക

Saturday 25 October 2025 12:47 AM IST

ചെറുതുരുത്തി: കലാമണ്ഡലത്തിൽ രജിസ്ട്രാറും വൈസ് ചാൻസലറും ഒഴികെയുള്ളവർക്ക് മെയിൽ അയയ്ക്കാനോ ഇംഗ്ലീഷ് ആവശ്യത്തിന് കൈകാര്യം ചെയ്യാനോ അറിയാത്ത അവസ്ഥയാണെന്ന് കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായി. ഇത് കലാമണ്ഡത്തിന്റെ പ്രവർത്തനങ്ങളെ വലിയതോതിൽ ബാധിക്കുന്നു.

പാർട്ടി പ്രവർത്തകരെ നിയമിക്കുന്നതു മൂലം കലാമണ്ഡലത്തിന്റെ പ്രവർത്തനം താളംതെറ്റുന്ന സ്ഥിതിയാണ്. രാഷ്ട്രീയക്കാരെ നിയമിക്കുന്നെങ്കിൽ കാര്യക്ഷമതയുള്ളവരെ നിയമിച്ചുകൂടേ. കല്പിത സർവകലാശാലയായപ്പോൾ ക്ലാർക്കുമാർ പെട്ടെന്ന് ഉദ്യോഗസ്ഥരായി. അവർക്ക് മതിയായ പരിശീലനം ലഭിച്ചില്ലെന്നും വ്യക്തമാക്കി. അതേസമയം, സുതാര്യമായ രീതിയിലാണ് നിയമനങ്ങളെന്നും തന്റെ കാലയളവിൽ അദ്ധ്യാപകരെയും കലാ അദ്ധ്യാപകരെയും മാത്രമാണ് നിയമിച്ചതെന്നും വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ പറഞ്ഞു.