പി.എം ശ്രീ പിണറായിയുടെ ഡീലിന്റെ ഭാഗം:കെ.സി
Saturday 25 October 2025 1:09 AM IST
ന്യൂഡൽഹി: സി.പി.എം പാർട്ടി ആശയങ്ങളെ ബലികഴിച്ച് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡീലിന്റെ ഭാഗമായാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. സ്ഥാപിത താത്‌പര്യങ്ങൾക്കായുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നത്.
ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് പിണറായി വിജയൻ. ഗവർണറുടെ വിഷയം തൊട്ട് ഒത്തുതീർപ്പ് രാഷ്ട്രീയമാണ്. ഘടകകക്ഷിയെ തള്ളിയും സ്വന്തം നിലപാട് മാറ്റിയും തീരുമാനമെടുക്കാനുള്ള ചേതോവികാരമെന്തെന്ന് പുറത്തുവരണം. ബി.ജെ.പി-സി.പി.എം ബാന്ധവം ദിവസന്തോറും ബലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.