സ്വത്ത് വെളിപ്പെടുത്താം ; സതീശൻ തയാറാണോ?- പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: മൂന്ന് ലക്ഷത്തിൽ താഴെയാണ് തൻ്റെ ആസ്തിയെന്നും ,തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആസ്തി വെളിപ്പെടുത്താൻ തയാറാണോയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്.
സ്വത്ത് വെളിപ്പെടുത്തിയാലറിയാം ഞാനാണോ അദ്ദേഹമാണോ കോടീശ്വരനെന്ന്.
ഞാൻ വലിയ മണിമാളിക പണിതെന്നും പാലുകാച്ചിന് ഉണ്ണികൃഷ്ണൻ പോറ്റി വന്നെന്നുമാണ് അടുത്ത ആരോപണം. ഞാൻ പ്രവർത്തിക്കുന്നത് കോൺഗ്രസിലല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ്. വീടെങ്ങനെ വയ്ക്കുന്നു, വസ്തു എങ്ങനെ വാങ്ങുന്നു എന്നതൊക്കെ പാർട്ടിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്. എൻ്റെ ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ 50 സെൻ്റ് ഭൂമി വിറ്റാണ് 2022 ജൂണിൽ ഏണിക്കരയിൽ ഏഴ് സെൻ്റ് വസ്തു വാങ്ങിയത്. ഞാൻ ബോർഡ് പ്രസിഡൻ്റായത് 2023 നവംബറിലാണ്. എൻ്റെയും ഭാര്യയുടേയും പേരിൽ 45 ലക്ഷം രൂപ ഹൗസിംഗ് ലോണെടുത്താണ് വീടു വച്ചത്. അത് കൃത്യമായി അടയ്ക്കുന്നുമുണ്ട്- അദ്ദേഹം
പറഞ്ഞു.