സമുദ്രതീരത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ്
Saturday 25 October 2025 1:36 AM IST
കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 66-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ നടക്കും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിലാണ് ക്യാമ്പ്. കൊല്ലം വാഹിനി മോട്ടോഴ്സ് മാനേജിംഗ് പാർട്ണർ ജെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. റിട്ട. ഫുഡ് സേഫ്ടി കമ്മിഷണർ കെ.അജിത്ത് കുമാർ മുഖ്യാതിഥിയാകും. ആധാർ കോപ്പിയുമായി നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. അരവിന്ദ് കണ്ണാശുപത്രിയിൽ പോകാനുള്ള തയ്യാറെടുപ്പോടെ എത്തണം. ഹൃദയസംബന്ധ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓപ്പറേഷൻ കഴിഞ്ഞവരുടെ തുടർ ചികിത്സയും ഉണ്ടാകുമെന്ന് സമുദ്രതീരം ചെയർമാൻ എം.റുവൽ സിംഗ് അറിയിച്ചു. ഫോൺ: 9446909911, 6235100020.