കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Saturday 25 October 2025 1:38 AM IST

ന്യൂഡൽഹി: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി മികവിന്റെ കേന്ദ്രങ്ങളായി സ്‌കൂളുകളെ വികസിപ്പിക്കുന്നതിനുള്ള നാഴികക്കല്ലാണ് പദ്ധതിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടിൽ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോസ്റ്റ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും പങ്കിട്ടു.