പി.എം ശ്രീ: എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും പ്രക്ഷോഭത്തിലേക്ക്

Saturday 25 October 2025 1:39 AM IST

ആലപ്പുഴ: പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസമന്ത്രിയും വകുപ്പും തിരുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും പ്രക്ഷോഭം ആരംഭിക്കുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആദ്യഘട്ടമായി ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കും. നാളെ സംസ്ഥാനവ്യാപകമായി ജില്ലകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും. വിദ്യാഭ്യാസമന്ത്രിയെ തടയില്ല. എൽ.ഡി.എഫിലും മന്ത്രിസഭയിലും ചർച്ച നടത്താതെ പി.എം ശ്രീയിൽ ഒപ്പിട്ട വിദ്യാഭ്യാസവകുപ്പിന് ഗുരുതരവീഴ്ചയുണ്ടായെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പി.എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറണമെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാനപ്രസിഡന്റ് ബിബിൻ എബ്രഹാം, എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി സനൂപ് കുഞ്ഞമോൻ എന്നിവരും പങ്കെടുത്തു.