ദേശീയപാത 744 വികസനം ഏറ്റെടുക്കും

Saturday 25 October 2025 1:44 AM IST

കൊല്ലം: ചിന്നക്കട ഇടമൺ പഴയ ദേശീയപാത 744 ന്റെ വികസനം കടമ്പാട്ടുകോണം ഇടമൺ ഗ്രീൻഫീൽഡ് ഹൈവേയോടൊപ്പം ഏറ്റെടുത്ത് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു.

ചിന്നക്കട ഇടമൺ പഴയ ദേശീയപാത 744 വികസനത്തിനായി പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി നിതിൻ ഗഡ്ഗരിയോടും മന്ത്രാലയം സെക്രട്ടറി ഉമാശങ്കറിനോടും എം.പി ആവശ്യപ്പെട്ടിരുന്നു. ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ വിഷയം ഉന്നയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൊല്ലം ചിന്നക്കട ഇടമൺ റോഡിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് റോഡ് വികസന പദ്ധതി അടിയന്തരമായി കേന്ദ്ര ദേശീയപാത മന്ത്രാലയം എറ്റെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു